രാമൻ പിള്ളക്കെതിരെ അതിജീവിത 

Share


കൊച്ചി: ദിലീപിൻറെ  അഭിഭാഷകന്‍ രാമന്‍ പിള്ളക്കെതിരെ ബാര്‍ കൗണ്‍സിലില്‍ പരാതിയുമായി അതിജീവിത. അഭിഭാഷകന്‍ പ്രതിയോടൊപ്പം ചേര്‍ന്ന് കേസ് അട്ടിമറിക്കുന്നു എന്നതാണ് പരാതി. അഭിഭാഷകരായ ബി രാമന്‍പിള്ള, ടി ഫിലിപ്പ് വര്‍ഗീസ്, സുജേഷ് മേനോന്‍ എന്നിവര്‍ക്കെതിരെയാണ് അതിജീവിതയുടെ പരാതി.

ബി രാമന്‍പിള്ള സാക്ഷികളെ നേരിട്ട് വിളിച്ച് സ്വാധീനിച്ചെന്നും തൻറെ  ഓഫീസില്‍ വച്ച് ദിലീപിന്റെ ഫോണിലെ തെളിവുകള്‍ നശിപ്പിച്ചെന്നും പരാതിയില്‍ പറയുന്നു. കേസില്‍ 20 സാക്ഷികള്‍ കൂറുമാറിയതിന് പിന്നില്‍ ഈ അഭിഭാഷകരാണെന്നും അവര്‍ക്കെതിരെ അന്വേഷണം നടത്തി വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും പരാതിയില്‍ അതിജീവിത ആവശ്യപ്പെട്ടു.