രാജ്യത്ത് ഏറ്റവും മികച്ച രീതിയിൽ ഓൺലൈൻ വിദ്യാഭ്യാസം നൽകിയത് കേരളം: മന്ത്രി ശിവൻകുട്ടി

Share

രാജ്യത്ത് ഏറ്റവും മികച്ച രീതിയിൽ ഓൺലൈൻ വിദ്യാഭ്യാസം നൽകിയത് കേരളമാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നതായി പൊതു വിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.
107 പട്ടിക വർഗ കോളനികളിൽ ഇന്റർനെറ്റ്‌ കണക്ടിവിറ്റി നൽകുന്ന ജില്ലാ പഞ്ചായത്തിന്റെ സൗജന്യ വൈഫൈ  പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ചെറുപുഴ തിരുമേനിയിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. കേരള വിഷൻ ബ്രോഡ്ബാൻഡുമായി ചേർന്നാണ് ജില്ലാ പഞ്ചായത്ത്‌ പദ്ധതി നടപ്പിലാക്കിയത്. ഡിജിറ്റൽ വിദ്യാഭ്യാസം ആരംഭിച്ച ശേഷം മാതൃകാപരമായ പ്രവർത്തനമാണ് കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ നടത്തിയതെന്ന് മന്ത്രി അഭിനന്ദിച്ചു. സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് കൂടി മികച്ച വിദ്യാഭ്യാസം നൽകിയാലേ സമൂഹത്തിൽ മാറ്റം ഉണ്ടാവൂ. കോവിഡ് കാലത്ത് വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ വിദ്യാഭ്യാസം നൽകിയ ഏക സംസ്ഥാനം കേരളം ആണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. 
ടി.ഐ. മധുസൂദനൻ എം.എൽ.എ അധ്യക്ഷനായി. ഐ.ടി.ഡി.പി പ്രൊജക്ട് ഓഫീസർ എസ്.സന്തോഷ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.
‌ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ,  വൈസ് പ്രസിഡണ്ട് ബിനോയ് കുര്യൻ, സ്ഥിരം സമിതി അധ്യക്ഷരായ ശോഭ യു.പി, അഡ്വ. കെ.കെ. രത്നകുമാരി, ചെറുപുഴ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.എഫ്. അലക്സാണ്ടർ,  ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ.ജോയി, ജില്ലാ പഞ്ചായത്ത് അംഗം എം.രാഘവൻ,  ചെറുപുഴ ഗ്രാമ പഞ്ചായത്ത് അംഗം  കെ ഡി  പ്രവീൺ എന്നിവർ സംസാരിച്ചു.
‌കണ്ണൂർ വിഷൻ എംഡി പ്രജീഷ് അച്ചാണ്ടി, കേബിൾ ഓപ്പറേട്ടേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് വി ജയകൃഷ്ണൻ, സെക്രട്ടറി പി. ശശിധരൻ എന്നിവർ മന്ത്രി യിൽ നിന്ന് ഉപഹാരം ഏറ്റുവാങ്ങി.

‌കെ.എം.ഷാജി (സി.പി.ഐ.എം), ടി.പി.ചന്ദ്രൻ (കോൺഗ്രസ് ഐ ), ജോസഫ് മുള്ളൻമട (കേരള കോൺഗ്രസ്),  എന്നിവർ സംബന്ധിച്ചു.