മൊബൈൽ ശാസന: വിദ്യാർത്ഥിനി തൂങ്ങി മരിച്ചു 

Share

കോഴിക്കോട് : കൂടുതല്‍ സമയം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് അച്ഛന്‍ ശാസിച്ചതിന് പിന്നാലെ ആത്മഹത്യക്ക് ശ്രമിച്ച വിദ്യാര്‍ത്ഥിനി  മരിച്ചു. നരിപ്പറ്റ കോയ്യാല്‍ നിരവുമ്മല്‍ വിനോദിന്റെ മകള്‍ വിനയ (16) ആണ് മരിച്ചത്. നരിപ്പറ്റ ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ്. പഠനത്തിലും കലാ-കായിക മേഖലയിലും മികവ് തെളിയിച്ച വിദ്യാര്‍ത്ഥിനിയായിരുന്നു.

വ്യാഴാഴ്ച്ച രാത്രി കുട്ടി മൊബൈല്‍ കൂടുതല്‍ സമയം ഉപയോഗിക്കുന്നത് കണ്ട അച്ഛന്‍ പഠിക്കാന്‍ പറഞ്ഞ് ശാസിച്ചിരുന്നു. പിന്നെയും മൊബൈല്‍ ഉപയോഗിക്കുന്ന കണ്ടതോടെ മൊബൈല്‍ പിടിച്ചു വാങ്ങുകയായിരുന്നു. ഇതില്‍ പിണങ്ങിയ വിദ്യാര്‍ഥിനി വെള്ളിയാഴ്ച്ച രാവിലെ വീട്ടിലെ മുറിക്കകത്ത് മച്ചില്‍ കെട്ടി തൂങ്ങുകയായിരുന്നു. ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടിയെ ഉടന്‍ തന്നെ കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും  രാവിലെ മരിച്ചു.

കുറ്റിയാടി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കാസര്‍ഗോഡ് മേല്‍പറമ്പ് കടാങ്കോട് സ്വദേശി അബ്ദുല്‍ റഹ്മാന്‍- ഷാഹിന ദമ്പതികളുടെ മകള്‍ ഫാത്തിമ അംനയും സമാന സംഭവത്തില്‍ മരിച്ചിരുന്നു.

Leave a Reply

Your email address will not be published.