മലയാള സിനിമയിലെ ഏറ്റവും പ്രായമുള്ള നടൻ; ജി കെ പിളള അന്തരിച്ചു | gk pilla

Share

മലയാള സിനിമയിലെ ഏറ്റവും പ്രായമുള്ള നടൻ 97 വയസ്സ്‌ പിന്നിട്ട ഈ പ്രായത്തിലും സീരിയലുകളിലൂടെ അഭിനയം തുടരുന്ന കലാകാരൻ. 1954 ഡിസംബര്‍ 25 ന് ‘സ്നേഹസീമ’യിലെ നായിക പത്മിനിയുടെ അപ്പന്‍ ‘പൂപ്പള്ളി തോമസ്’ എന്ന കഥാപാത്രത്തിന് ആദ്യമായി ചമയമിട്ട ജികെ പിള്ള 327 സിനിമകളില്‍ അഭിനയിച്ചു. 10 ടെലിവിഷന്‍ സീരിയലുകളിലും കഥാപാത്രമായി. തിക്കുറിശ്ശി മുതൽ ദിലീപ് വരെയുള്ള നായകന്മാർക്കൊപ്പം അഭിനയിച്ചിട്ടുണ്ട്‌. സീരിയലുകളിൽ ഇന്നും അഭിനയം തുടരുന്നു ഇദ്ദേഹം. സത്യൻ, നസീർ, കൊട്ടാരക്കര, കെ പി ഉമ്മർ, മധു, രാഘവൻ, വിൻസന്റ്, സുധീർ, സുകുമാരൻ, സോമൻ, ജയൻ, മമ്മൂട്ടി, മോഹൻലാൽ ഇവരുടെയെല്ലാം തുടക്കക്കാലത്തിനു സാക്ഷിയായിരുന്നു ജി കെ. കാര്യസ്ഥൻ എന്ന സിനിമയിൽ മധുവിനൊപ്പമുള്ള കാരണവർ വേഷമാകും പുതിയ തലമുറയ്‌ക്ക്‌ പരിചിതം. എത്രയോ വടക്കൻപാട്ട് സിനിമകളിൽ യോദ്ധാവായും തിളങ്ങി. ഡ്യൂപ്പുകളുടെ സഹായമില്ലാതെ തന്നെ വാൾപ്പയറ്റും മല്ലയുദ്ധവും കുതിര സവാരിയുമൊക്കെ അനായാസം നടത്താൻ പ്രത്യേക വൈദഗ്‌ധ്യമുണ്ടായിരുന്നു.

നിത്യഹരിത നായകൻ
പ്രേംനസീറിന്റെ ജന്മനാടായ ചിറയിൻകീഴാണ്‌ ഗോവിന്ദപിള്ള
കേശവപിള്ളയെന്ന ജി കെ പിള്ളയുടെയും നാട്‌. ഇരുവരും ശാർക്കര ദേവീക്ഷേത്ര മൈതാനിയിൽ കളിച്ചുവളർന്നവർ.
പ്രേംനസീർ 1926 ഏപ്രിൽ 7 നാണ്‌ ജനിച്ചതെങ്കിൽ ജി കെ പിള്ള ജനിച്ചത്‌ 1925 ജൂലൈ 6 ന്‌.
തിരുവനന്തപുരം ജില്ലയിലെ വർക്കലയിലെ ഇടവയ്ക്കടുത്ത് മാന്തറവീട്ടിൽ പെരുംപാട്ടത്തിൽ ഗോവിന്ദപിള്ളയുടെയും ജാനകിയുടെയും മകനായി ജനനം. ചിറയിൻകീഴ് ശ്രീചിത്തിരവിലാസം സ്‌കൂളിൽ വിദ്യാഭ്യാസം. പല ക്ലാസുകളിലായി ഇക്കാലയളവിൽ ഇദ്ദേഹത്തോടൊപ്പം പ്രേംനസീർ, ഭരത്‌ഗോപി, ശോഭന പരമേശ്വരൻ നായർ തുടങ്ങിയവർ ഈ സ്കൂളിൽ പഠിച്ചിരുന്നു. സ്വന്തം നാട്ടുകാരനായ പ്രേംനസീർ നായകനായ സിനിമകളിലാണ്
ജി കെ പിള്ള വില്ലനായി ഏറ്റവും കൂടുതൽ അഭിനയിച്ചതും.
സിനിമയിൽ പ്രേംനസീറാണ്‌ പ്രചോദനം. പട്ടാളജീവിതം ഉപേക്ഷിച്ചാണ്‌ സിനിമാപ്രവേശം. 14-ാം വയസ്സിൽ സ്വാതന്ത്ര്യസമരക്കാർക്കൊപ്പം കൂടിയ വിദ്യാർഥി. കർക്കശക്കാരനായ അച്ഛന്റെ എതിർപ്പിനെ തുടർന്ന് എങ്ങോട്ടെന്നില്ലാതെ പലായനം. ചെന്നെത്തിയത് ബ്രിട്ടീഷ്‌ പട്ടാളത്തിൽ. സ്വാതന്ത്ര്യാനന്തരം വർഗീയകലാപങ്ങളിൽ മരിച്ചുവീണ മനുഷ്യരെ എടുത്തുമാറ്റാനും ലഹളക്കാരെ അടിച്ചമർത്താനും നിയോഗിക്കപ്പെട്ടവരിൽ ജി കെയും ഉണ്ടായിരുന്നു. ‘പത്മശ്രീ’ തുടങ്ങിയപുരസ്‌കാരങ്ങൾ പടിവാതിൽവരെ എത്തി പിൻവലിഞ്ഞ ചരിത്രമുള്ള കലാകാരനാണ്. പട്ടാളത്തിൽ നിന്നും വിരമിച്ച ശേഷം നാട്ടിലും കോടാമ്പക്കത്തുമായുള്ള ഏറെ അലച്ചിലുകൾക്കും അന്വേഷണങ്ങൾക്കും ഒടുവിൽ
1954 ൽ സ്‌നേഹസീമ എന്ന ചിത്രത്തിൽ പൂപ്പള്ളി തോമസ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുവാൻ അവസരം ലഭിച്ചു. തുടർന്ന് ഹരിശ്ചന്ദ്ര, മന്ത്രവാദി, സ്‌നാപക യോഹന്നാൻ, പട്ടാഭിഷേകം, നായരു പിടിച്ച പുലിവാല്, കൂടപ്പിറപ്പ് എന്നിവയിൽ വേഷമിട്ടു. കണ്ണൂർ ഡീലക്‌സ്, സ്ഥാനാർഥി സാറാമ്മ, ലോട്ടറി ടിക്കറ്റ്, കോട്ടയം കൊലക്കേസ്, കൊച്ചിൻ എക്‌സ്പ്രസ് എന്നിവയിൽ പ്രധാന വില്ലൻ ജി.കെ. പിള്ളയായിരുന്നു. ജി.കെ. പിള്ളയുടെ ഉയരമേറിയ ശരീരപ്രകൃതവും ശബ്ദഗാഭീര്യവും വില്ലൻ വേഷങ്ങൾക്ക് കൂടുതൽ തന്മയത്വം നൽകി. തുടര്‍ന്ന് പ്രേംനസീര്‍ ചിത്രങ്ങളിലെ സ്ഥിരം വില്ലനായി. വടക്കന്‍പാട്ട് ചിത്രങ്ങളിലെ വേഷങ്ങളിലാണ് ഏറെ തിളങ്ങിയത്. 350- ഓളം ചിത്രങ്ങളില്‍ അഭിനയിച്ചു. വില്ലൻ വേഷങ്ങൾ കൂടാതെ സ്വഭാവ നടനായും അദ്ദേഹം തിളങ്ങി.

എൺപതുകളുടെ അവസാനം വരെ സിനിമകളിൽ സജീവമായിരുന്നു അദ്ദേഹം. അതിനു ശേഷം വളരെ കുറച്ചു സിനിമകളിലെ ജി കെ പിള്ള അഭിനയിച്ചിട്ടുള്ളൂ,. 1972-ൽ അടൂർ ഗോപാലകൃഷ്ണന്റെ സ്വയം വരം എന്ന സിനിമയിൽ അസിസ്റ്റന്റ് സംവിധായകനും അസിസ്റ്റന്റ് എഡിറ്ററുമായി ജി കെ പിള്ള പ്രവർത്തിച്ചു. 2005-മുതലാണ് ജി കെ പിള്ള ടെലിവിഷൻ സീരിയലുകളിൽ അഭിനയിയ്ക്കാൻ തുടങ്ങിയത്. കടമറ്റത്തു കത്തനാർ ആയിരുന്നു അദ്ദേഹം അഭിനയിച്ച ആദ്യ സീരിയൽ. തുടർന്ന് വിവിധചാനലുകളിലായി പല സീരിയലുകളിൽ ജി കെ പിള്ള അഭിനയിച്ചു. 2011 – 14 കാലത്ത് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത കുങ്കുമപ്പൂവ് എന്ന സീരിയലിൽ ജി കെ പിള്ള അവതരിപ്പിച്ച കഥാപാത്രം കുടുംബപ്രേക്ഷകർക്കിടയിൽ അദ്ദേഹത്തെ പ്രിയങ്കരനാക്കി.

ജി കെ പിള്ളയുടെ ഭാര്യ ഉത്പലാക്ഷിയമ്മ വർഷങ്ങൾക്കു മുൻപ് മരണപ്പെട്ടു. ആറ് മക്കളാണ് അവർക്കുള്ളത്. മക്കൾ ‌- പ്രതാപചന്ദ്രൻ, ശ്രീകല ആർ നായർ, ശ്രീലേഖ മോഹൻ, ശ്രീകുമാരി ബി പിള്ള, ചന്ദ്രമോഹൻ, പ്രിയദർശൻ.മറ്റൊരാളെ വേദനിപ്പിക്കാതിരിക്കുക. പറ്റുമെങ്കിൽ സഹായിക്കുക. ജീവിതത്തിൽ ഇത്തരം നിഷ്‌ഠകളൊക്കെ ഇന്നും വച്ചുപുലർത്തുന്ന ജി.കെ. പിള്ള ഓർമ്മയാകുമ്പോൾ കറുപ്പും വെളുപ്പും സിനിമകൾ തുടങ്ങുന്ന കാലം മുതലുള്ള അഭിയനമുഹൂർത്തങ്ങളാണ്

Leave a Reply

Your email address will not be published. Required fields are marked *