പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഗോവ സന്ദർശനം നാളെ

Share

പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ഗോവ സന്ദർശിക്കും.

ഗോവ വിമോചന ദിനാചരണത്തിൽ പ്രധാനമന്ത്രി പങ്കെടുക്കും.

സ്വാതന്ത്ര്യ സമര സേനാനികളെയും ‘ഓപ്പറേഷൻ വിജയ്’ സേനാനികളെയും ചടങ്ങിൽ ആദരിക്കും

ഗോവ വിമോചന സമരത്തിലെ സ്വാതന്ത്ര്യ സമര സേനാനികളോടുള്ള ആദരസൂചകമായി, പുനർവികസിപ്പിച്ച അഗ്വാഡ ഫോർട്ട് ജയിൽ മ്യൂസിയം, പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

ഗോവയിൽ 650 കോടിയിലധികം വരുന്ന ഒന്നിലധികം വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നടക്കും.

ഗോവ മെഡിക്കൽ കോളേജിലെയും ന്യൂ സൗത്ത് ഗോവ ജില്ലാ ആശുപത്രിയിലെയും സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം ചടങ്ങിൽ പ്രധാനമന്ത്രി നിർവഹിക്കും.

Leave a Reply

Your email address will not be published. Required fields are marked *