പേരൂർക്കടയിൽ കുട്ടിയെ കടത്തിയ സംഭവം: വകുപ്പ്തല അന്വേഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി

Share

പേരൂർക്കടയിൽ കുട്ടിയെ കടത്തിയ സംഭവത്തിൽ വകുപ്പ്തല അന്വേഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാജോർജ്ജ്.

വനിതാ ശിശുക്ഷേമ വകുപ്പ് സെക്രട്ടറിയ്ക്ക് അന്വേഷണ ചുമതല നൽകിയതായും മന്ത്രി പറഞ്ഞു.

പത്തനംതിട്ടയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ.

അമ്മയ്ക്ക് കുഞ്ഞിനെ നൽകുന്നതാണ് അഭികാമ്യമെന്നും വിഷയത്തിൽ ഗവൺമെന്റിന് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.