പി.എസ്.സി: അന്വേഷണത്തിന് പ്രത്യേക സംഘം

Share

പി.എസ്‌.സി പരീക്ഷ ക്രമക്കേടില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഉടന്‍ ആരംഭിക്കും. പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തും.

ആസൂത്രണ ബോര്‍ഡ് കെ.എ.എസ് പരീക്ഷ ക്രമക്കേടിലെ പരാതിക്കാരുടെ മൊഴിയാണ് രേഖപ്പെടുത്തുക. മുഖ്യമന്ത്രിക്ക് ലഭിച്ച മുഴുവൻ പരാതികളിലും അന്വേഷണം നടത്താനാണ് തീരുമാനം.

ക്രൈംബ്രാഞ്ച് ഐ.ജി അജിത ബീഗത്തിന്റെ മേല്‍നോട്ടത്തിനുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്.

ക്രൈംബ്രാഞ്ച് എസ്.പിയുടെ നേതൃത്വത്തിൽ രണ്ട് ഡിവൈ.എസ്.പിമാരാണ് സംഘത്തിലുണ്ടാവുക.

മന്ത്രിസഭാ യോഗം പി.എസ്‌.സി പരീക്ഷാ ക്രമക്കേട് വിശദമായി ചര്‍ച്ച ചെയ്യുകയും വേഗത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കാൻ നിര്‍ദ്ദേശിച്ചിരിക്കുകയാണ്.

ആസൂത്രണ ബോര്‍ഡ് ചീഫ് , കെഎഎസ് പരീക്ഷകളിലാണ് ക്രമക്കേട് പരാതി. സമാന തസ്തകയില്‍ മുന്‍പ് നടന്നിട്ടുള്ള അഭിമുഖത്തിലെ ക്രമക്കേടിലും എക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് റിസര്‍ച്ച്‌ ഓഫീസര്‍ പരീക്ഷയിലെ ക്രമക്കേടിലും ഹോട്ടല്‍ മാനേജ്‌മെന്റ് അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് നടന്ന പരിക്ഷയിലും പരാതിയുണ്ട്.