പിണറായി വിജയന്റെ അധ്യക്ഷതയില്‍ എല്‍.ഡി.എഫ്‌ സംസ്ഥാന കമ്മിറ്റിയോഗം; രാജ്യസഭാ സീറ്റ്‌ കേരള കോണ്‍ഗ്രസ്‌ (എം) ന്‌ നല്‍കാന്‍ തീരുമാനം

Share

മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ എല്‍.ഡി.എഫ്‌ സംസ്ഥാന കമ്മിറ്റിയോഗം ചേര്‍ന്നു. രാജ്യസഭാ ഉപതെരഞ്ഞെടുപ്പില്‍ ഒഴിവുള്ള സീറ്റ്‌ കേരള കോണ്‍ഗ്രസ്‌ (എം) ന്‌ നല്‍കാന്‍ തീരുമാനിച്ചു.


കേരളം മുന്നോട്ടുവെച്ച വികസന പദ്ധതികള്‍ക്ക്‌ എതിരായ നിലപാട്‌ സ്വീകരിക്കുന്ന കേന്ദ്രനയം തുറന്ന്‌ കാണിക്കുന്നതിനായി പ്രചരണ-പ്രക്ഷോഭങ്ങള്‍ നടത്താന്‍ യോഗം തീരുമാനിച്ചു.

റെയില്‍വേ സില്‍വര്‍ലൈന്‍ പദ്ധതിയ്‌ക്കെതിരായും, ശബരിമല വിമാനത്താവളത്തി നെതിരായും കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന സമീപനം കേരളത്തിന്റെ വന്‍ വികസന പദ്ധതികള്‍ തകര്‍ക്കാനുള്ള ഉദ്ദേശത്തോടു കൂടിയാണ്‌. തിരുവനന്തപുരത്തെ റെയില്‍വേ റിക്രൂട്ട്‌മെന്റ്‌ ബോര്‍ഡ്‌ നിര്‍ത്തലാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്‌.


സംസ്ഥാനത്തിന്‌ നല്‍കാനുള്ള ജി.എസ്‌.ടി കുടിശ്ശിക വര്‍ദ്ധിച്ചുവരികയാണ്‌. എം.എന്‍.ആര്‍.ഇ.ജി പദ്ധതിയ്‌ക്ക്‌ നല്‍കേണ്ട കേന്ദ്രവിഹിതം വന്‍ തോതില്‍ കുടിശ്ശികയാണ്‌. ഇത്തരം നിലപാടുകള്‍ ക്കെതിരെ ബഹുജനങ്ങളെ അണിനിരത്തി നവംബര്‍ 30 ന്‌ വൈകുന്നേരം 5.00 മുതല്‍ 7.00 വരെ ജില്ലാ കേന്ദ്രങ്ങളില്‍ ഒരുസ്ഥലത്ത്‌ ജനപ്രതിനിധികളും, എല്‍.ഡി.എഫ്‌ നേതാക്കളും, പ്രമുഖ വ്യക്തികളും പങ്കെടുക്കുന്ന ധര്‍ണ്ണ നടത്താന്‍ എല്‍.ഡി.എഫ്‌ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. തിരുവനന്തപുരത്ത്‌ നടക്കുന്ന ധര്‍ണ്ണ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്‌ഘാടനം ചെയ്യും.