“പാവങ്ങളുടെ പാർട്ടിക്ക് യാതൊരു ബന്ധവുമില്ല”; പരിഹാസവുമായി എ.ജയശങ്കർ

Share

എറണാകുളം: പാർട്ടി ഗുണ്ടകളും സൈബർ പോരാളികളുമായി ഇരിക്കുന്നവർ കുറ്റകൃത്യങ്ങളിൽ പിടിക്കപ്പെടുമ്പോൾ പാർട്ടിയുമായി ബന്ധമില്ലെന്ന് പറഞ്ഞ് ഒഴിവാകുന്ന സി.പി.എം അടവുനയത്തിനെതിരെ പരിഹാസവുമായി രാഷ്ട്രീയ നിരീക്ഷകനും മാധ്യമ പ്രവർത്തകനുമായ എ.ജയശങ്കർ രംഗത്ത്.

ഈ ഫോട്ടോയിൽ കാണുന്ന അർജുൻ ആയങ്കി എന്നയാളുമായി പാവങ്ങളുടെ പാർട്ടിക്ക് യാതൊരു ബന്ധവുമില്ലെന്നും ടിയാനെ സ്വർണക്കടത്തോ ക്വട്ടേഷൻ വർക്കോ ഏല്പിക്കുന്നവർ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യേണ്ടതും ഭവിഷ്യത്തുകൾ സ്വയം അനുഭവിക്കേണ്ടതുമാകുന്നു എന്ന് അദ്ദേഹം പരിഹസിക്കുന്നു.

സ്വർണ്ണക്കടത്ത് കേസിൽ സൂത്രസാധരനായ അർജുൻ ആയങ്കി റെഡ് വോളന്റിയർ വേഷത്തിൽ റൂട്ട് മാർച്ചിൽ പങ്കെടുക്കുന്ന ചിത്രത്തിനൊപ്പമാണ് ഫേസ്ബുക്കിൽ അദ്ദേഹം തന്റെ കുറിപ്പ് പങ്കുവെച്ചത്.

എ. ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം….

ഈ ഫോട്ടോയിൽ കാണുന്ന അർജുൻ ആയങ്കി എന്നയാളുമായി പാവങ്ങളുടെ പാർട്ടിക്ക് യാതൊരു ബന്ധവുമില്ല. ടിയാനെ സ്വർണക്കടത്തോ ക്വട്ടേഷൻ വർക്കോ. ഏല്പിക്കുന്നവർ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യേണ്ടതും ഭവിഷ്യത്തുകൾ സ്വയം അനുഭവിക്കേണ്ടതുമാകുന്നു.
മുകളിൽ കാണുന്ന പോലുള്ള ചിത്രങ്ങളാൽ ആരും വഞ്ചിതരാകരുത്. കോൺഗ്രസ്- ബിജെപി നേതാക്കളും സിൻഡിക്കേറ്റ് മാധ്യമങ്ങളും നടത്തുന്ന കുപ്രചരണങ്ങളിൽ കുടുങ്ങി പോകുകയും ചെയ്യരുത്.

Leave a Reply

Your email address will not be published. Required fields are marked *