പഞ്ചാബ് മുഖ്യമന്ത്രിയായി ചരൺ ജിത് സിംഗ് ചന്നി ഇന്ന് അധികാരമേൽക്കും

Share

പഞ്ചാബ് മുഖ്യമന്ത്രിയായി ചരൺ ജിത് സിംഗ് ചന്നി ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.

രാവിലെ 11 മണിക്കാണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക.

ഇന്നലെ ചരൺജിത് AICC ജനറൽ സെക്രട്ടറി ഹരീഷ് റാവത്തിനും കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് നവ്ജ്യോത് സിദ്ധുവിനുമൊപ്പം ഗവർണർ ബൻവാരി ലാൽ പുരോഹിതുമായി കൂടിക്കാഴ്ച നടത്തി.

കോൺഗ്രസ് നിയമസഭാ കക്ഷി യോഗ തീരുമാനം ഗവർണറെ അറിയിച്ചതായും, ഗവൺമെന്റ് രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ചതായും കൂടിക്കാഴ്ചയ്ക്കുശേഷം ചരൺ ജിത് പറഞ്ഞു.

നിലവിൽ സാങ്കേതിക വിദ്യാഭ്യാസ മന്ത്രിയാണ് ചരൺ ജിത് സിംഗ് ചന്നി.

Leave a Reply

Your email address will not be published. Required fields are marked *