ദേശീയ സീനിയര്‍ വനിതാ ഫുട്ബള്‍: ക്വാര്‍ട്ടര്‍ ഫൈനല്‍ ഇന്ന്

Share

ദേശീയ സീനിയര്‍ വനിതാ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മൂന്ന് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ ഇന്ന് ( 5.12.20 21 ) കോഴിക്കോട്ട് നടക്കും. കൂത്തുപറമ്പ് മുന്‍സിപ്പല്‍ സ്റ്റേഡിയത്തിലാണ് ഒരു മത്സരം നടക്കുന്നത്.

കോര്‍പറേഷന്‍ ഇഎംഎസ് സ്റ്റേഡിയത്തില്‍ രാവിലെ 9.30ന് നടക്കുന്ന മത്സരത്തില്‍ മഹാരാഷ്ട്ര മിസോറമിനെയും ഉച്ചയ്ക്ക് 3 മണിക്ക് ഒഡിഷ തമിഴ്നാടിനെയും നേരിടും. മെഡിക്കല്‍ കോളജ് ഒളിമ്പ്യന്‍ റഹ്മാന്‍ സ്റ്റേഡിയത്തില്‍ രാവിലെ 9.30ന് നടക്കുന്ന മത്സരത്തില്‍ റെയില്‍വേസിന് ഗോവയാണ് എതിരാളികള്‍. കൂത്തുപറമ്പില്‍ രാവിലെ 9.30ന് മണിപ്പൂര്‍ ആസാമിനെ നേരിടും.

സെമിഫൈനല്‍ മത്സരങ്ങള്‍ ഏഴിനും (7.12.2021) ഫൈനല്‍ ഒമ്പതിനും (9.12.2021) കോര്‍പറേഷന്‍ ഇഎംഎസ് സ്റ്റേഡിയത്തില്‍ നടക്കും.