ദുർഗ കൃഷ്ണ ആകെ മാറി

Share

കൊച്ചി :നടി ദുർഗ കൃഷ്ണയുടെ പുതിയ ഗ്ലാമർ ഫോട്ടോഷൂട്ടിനെപ്പറ്റിയാണിപ്പോൾ ഫാഷൻ ലോകത്തെ ചർച്ച. നാടൻ വേഷങ്ങളിലൂടെ സുപരിചിതയായ ദുർഗയുടെ പുതിയ ലുക്കും ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. ബ്ലാക്ക് സിംഗിൾ സ്ലീവ് സ്കിൻ ഫിറ്റ് ഡ്രസാണ് ദുർഗയുടെ വേഷം.

നെറ്റ് ഫിനിഷിൽ പഫ് മോഡലിലുള്ള ഒറ്റ സ്ലീവ് ആണ് ലുക്കിലെ പ്രധാന ആകർഷണം. ഡീപ്പ് നെക്കും ഇടുപ്പിലെ ഡയമണ്ട് കട്ട് ഓപ്പണിങ്ങും ദുർഗയുടെ ലുക്കിനെ പൂർണമാക്കുന്നു. 
ആഭരണങ്ങളൊന്നുമില്ലാതെ ക്ലാസി ലുക്കിലാണ് ചിത്രത്തിൽ താരം. ജിക്സൺ ഫ്രാൻസിസാണ് ഫോട്ടൊഗ്രഫർ.
വിമാനം എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറിയ ദുർഗയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം ലവ് ആക്ഷൻ ഡ്രാമയാണ്. മോഹൻലാലിനൊപ്പം റാം എന്ന ചിത്രത്തിലും താരം പ്രധാന വേഷത്തിലുണ്ട്.  

Leave a Reply

Your email address will not be published. Required fields are marked *