തലസ്ഥാനത്ത്‌ സി വിയുടെ  അർധകായ വെങ്കലപ്രതിമ

Share

തിരുവനന്തപുരം: മലയാള സാഹിത്യ കുലപതി സി വി രാമൻപിള്ളയുടെ അർധകായ വെങ്കലപ്രതിമ  തലസ്ഥാനത്തുയരുന്നു.

സി വിയുടെ ചരമശതാബ്‌ദിയോടനുബന്ധിച്ചാണ്‌ പ്രതിമ സ്ഥാപിക്കുന്നത്‌. ശിൽപ്പി ഉണ്ണി കാനായി നിർമിച്ച 500 കിലോ ഭാരമുള്ള വെങ്കല ശിൽപ്പം പബ്ലിക്‌ ലൈബ്രറി അങ്കണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ബുധൻ വൈകിട്ട്‌ 4.30ന്‌ അനാച്ഛാദനം ചെയ്യും.

സി വി രാമൻപിള്ള നാഷണൽ ഫൗണ്ടേഷനാണ്‌ ശിൽപ്പം സ്ഥാപിക്കുന്നത്‌. കണ്ണൂരിലാണ്‌ ശിൽപ്പനിർമാണം പൂർത്തിയാക്കിയത്‌. പബ്ലിക്‌ ലൈബ്രറിയിൽ എത്തിച്ച്‌  അവസാന മിനുക്കുപണികൾ നടക്കുകയാണ്‌. മൂന്നുദിവസം നീളുന്ന ചരമ ശതാബ്ദി ആഘോഷത്തിന്‌ തിങ്കളാഴ്ച വഴുതക്കാടുള്ള അദ്ദേഹത്തിന്റെ റോസ്‌കോട്ട്‌ ഭവനത്തിൽനിന്ന്‌ തുടക്കമാകും.  പകൽ 11ന്‌ പബ്ലിക്‌ ലൈബ്രറിയിൽ ചരമശതാബ്ദി ദിനാചരണം മന്ത്രി ആൻറണി  രാജു ഉദ്‌ഘാടനം ചെയ്യും. ചൊവ്വാഴ്‌ച കാവ്യാർച്ചനയും സി വി ആഖ്യായികാപാരായണവും ചീഫ്‌ സെക്രട്ടറി വി പി ജോയ്‌ ഉദ്‌ഘാടനം ചെയ്യും.

Leave a Reply

Your email address will not be published.