തട്ടിച്ച പണം കൊണ്ട് തുഷാർ 45 ഏക്കർ തോട്ടം വാങ്ങി

കൊച്ചി :തുഷാർ വെള്ളാപ്പള്ളിക്കെതിരെ ആരോപണവുമായി ശ്രീനാരായണ യോഗം സംയുക്ത സമിതി. തുഷാർ കുമളി ചക്കുപള്ളത്ത് 45 ഏക്കർ ഏലത്തോട്ടം വാങ്ങിയത് കള്ളപ്പണം ഉപയോഗിച്ചാണെന്ന് ശ്രീനാരായണ യോഗം സംയുക്ത സമിതി ആരോപിച്ചു.

2019 ഡിസംബറിലാണ് തുഷാർ 1 .79 കോടി നൽകി ഭൂമി വാങ്ങിയത്.
പതിനാല് കോടി രൂപയുടെ തോട്ടത്തിന് മുഖ വില കാണിച്ചത് 1.79 കോടി മാത്രമാണ്. തുഷാറിന്റെ മകൻ ദേവ് തുഷാർ, അമ്മ പ്രീതി നടേശൻ എന്നിവരുടെ പേരിലാണ് ഏലത്തോട്ടം വാങ്ങിയതെന്നും ശ്രീനാരായണ യോഗം സംയുക്ത സമിതി ആരോപിച്ചു. ഇത് സംബന്ധിച്ച രേഖകളും  സമിതി പുറത്തുവിട്ടു.

തുഷാർ വെള്ളാപ്പള്ളി സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിൽ 12 കോടിയുടെ വെട്ടിപ്പാണ് നടത്തിയത്. യൂണിയന്റെ പണം തട്ടിയെടുത്താണ് തുഷാർ തീ വെട്ടി കൊള്ള നടത്തിയത്. ഇത് മഹേശന്റെ തലയിൽ കെട്ടിവയ്ക്കാൻ ശ്രമിച്ചു. തുഷാറിന്റെയും കുംടുംബാംഗങ്ങളുടെയും ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കണം. ഈ അഴിമതി കഥകൾ തന്നെയാണ് മഹേശന്റെ ആത്മഹത്യ കുറിപ്പിൽ പറയുന്നതെന്നും സമിതി ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *