ഡോ നിസാറുദ്ദീനെ അനുമോദിച്ചു

Share

തിരുവനന്തപുരം: മെഡിക്കൽ കോളേജ് സൂപ്രണ്ടായി ചുമതലയേറ്റ ഡോ നിസാറുദീനെ കേരളാ ഗവൺമെൻ്റ് ഹോസ്പിറ്റൽ എംപ്ലോയിസ് യൂണിയൻ (സി ഐ ടി യു) അനുമോദിച്ചു. യൂണിയൻ ജില്ലാ പ്രസിഡൻ്റ് ബി സത്യൻ ഉപഹാരം നൽകി.


കോവിഡ് മഹാമാരിയുടെ നടുവിൽ ഡോക്ടർമാർക്കും ഇതര ജീവനക്കാർക്കുമൊപ്പം പ്രതിരോധ പ്രവർത്തനങ്ങളിൽ മുന്നണി പോരാളികളായി പോരാടുന്ന  ജീവനക്കാരുടെ വിഷയങ്ങൾ ചർച്ച ചെയ്തു. ആശുപത്രി വികസന സമിതി നടത്തുന്ന വിവിധ ലാബുകൾ, സി ടി സ്കാൻ, എം ആർ ഐ തുടങ്ങിയവ വഴിയുള്ള വരുമാനം വർന്ധിപ്പിക്കാനും ലാബ് പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുമുൾപ്പെടെയുള്ള നിർദേശങ്ങൾ പുതിയ സൂപ്രണ്ടിന് സമർപ്പിച്ചു.

യൂണിയൻ സംസ്ഥാന സെക്രട്ടറി കെ സുനിൽകുമാർ, എസ് ഗിരിജ, എസ് സിന്ധു, മെഡിക്കൽ കോളേജ് യൂണിറ്റ് പ്രസിഡൻ്റ് ഷീനാ കൃഷ്ണൻ, സെക്രട്ടറി ശങ്കർ, എൽ ഉഷാകുമാരി, ജോയിലാൽ, കുമാരി അനിത, ശാന്താകുമാരി, സുഭാഷ് എന്നിവർ അനുമോദനച്ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *