ട്രഷറിയിൽ നിന്ന് 2 കോടി തട്ടിയത് സി പി എം നേതാവ്

Spread the love

കോഴിക്കോട്: തിരുവനന്തപുരം ജില്ലാ കളക്ടറുടെ ഔദ്യോഗിക അക്കൗണ്ടില്‍ നിന്നു പണം തട്ടിയ സംഭവത്തില്‍ സിപിഎമ്മിനെ പരിഹസിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ട്രഷറിയില്‍ നിന്ന് രണ്ട് കോടി വെട്ടിച്ചതും സിപിഎം നേതാവു തന്നെയാണെന്ന്‌ സുരേന്ദ്രന്‍ ആരോപിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 
 അവസാന ഭരണമല്ലേ എന്നു കരുതി നേരം വെളുക്കുവോളം കക്കുക തന്നെ എന്നായിരുന്നു സുരേന്ദ്രന്റെ പരിഹാസം. സംഭവത്തില്‍ വഞ്ചിയൂര്‍ സബ് ട്രഷറിയിലെ സീനിയര്‍ അക്കൗണ്ടന്റായ ബിജു ലാലിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. രണ്ട് കോടി രൂപയാണ് ഇയാള്‍ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയത്. ഇയാള്‍ സിപിഎം നേതാവ് തന്നെയാണെന്നാണ് സുരേന്ദ്രന്റെ ആരോപണം.

മെയ് 31ന് വിരമിച്ച ഉദ്യോഗസ്ഥന്റെ യൂസര്‍ നെയിമും പാസ് വേഡും ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. കഴിഞ്ഞ 27ന് പണം മാറ്റിയെന്നാണ് സബ് ട്രഷറി ഓഫീസര്‍ പ്രാഥമികമായി കണ്ടെത്തിയത്. പണം മാറ്റിയ ശേഷം ഇടപാടിന്റെ വിശദാംശങ്ങള്‍ ഡിലീറ്റ്‌ ചെയ്തു. എന്നാല്‍ പണം കൈമാറുന്നതിനുള്ള ഡേ ബുക്കില്‍ രണ്ട് കോടിയുടെ വ്യത്യാസം കണ്ടു. ഈ വ്യത്യാസം എങ്ങനെയെന്ന പരിശോധനയിലാണ് തട്ടിപ്പ് പുറത്തു വന്നത്.

Leave a Reply

Your email address will not be published. Required fields are marked *