ഞെട്ടിച്ച് കേന്ദ്ര ബജറ്റ്; നിക്ഷേപകർക്ക് ആഹ്ലാദം ; ഇന്ത്യയുടെ സ്വന്തം ഡിജിറ്റൽ കറൻസി വരുന്നു

Share
bitcoin ewan kennedy unsplash

കേന്ദ്ര ബജറ്റിൽ വമ്പന്‍ പ്രഖ്യാപനം . രാജ്യത്ത് ഡിജിറ്റല്‍ കറന്‍സി നടപ്പിലാക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. റിസര്‍വ് ബാങ്ക് ഡിജിറ്റല്‍ കറന്‍സി പുറത്തിറക്കും.

അടുത്ത സാമ്പത്തിക വര്‍ഷം മുതലാണ് ഡിജിറ്റല്‍ കറന്‍സി ലഭ്യമാവുക. രാജ്യത്തിന്റെ സാമ്പത്തിക രംഗത്ത് വന്‍ ഉത്തേജനമാകും ഡിജിറ്റല്‍ കറന്‍സി വഴി ലഭ്യമാവുകയെന്ന് നിര്‍മല സീതാരാമന്‍ വ്യക്തമാക്കി.

ബ്ലോക്ക് ചെയിൻ അധിഷ്ഠിത ഡിജിറ്റൽ കറൻസിയാണ് ധനമന്ത്രി പ്രഖ്യാപിച്ചത്. നിക്ഷേപകർക്ക് ആഹ്ലാദമാവുന്ന വാർത്തയാണിത്.