ജൽജീവൻ മിഷൻ: നിർവഹണ സഹായ ഏജൻസികൾ പ്രവർത്തനം തുടങ്ങുന്നു

Share

കേന്ദ്ര സംസ്ഥാന സർക്കാരുകൾ സംയുക്തമായി ഗ്രാമ പഞ്ചായത്തുകളുടെ നേതൃത്വത്തിൽ ജനപങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന ജൽ ജീവൻ മിഷൻ പദ്ധതിയുടെ സാമൂഹ്യ സംഘടനത്തിനായി തിരഞ്ഞെടുക്കപ്പെട്ട സന്നദ്ധ സംഘടകൾ നിർവഹണ സഹായ ഏജൻസികളായി പഞ്ചായത്തുകളിൽ പ്രവർത്തനം ആരംഭിക്കുന്നു. 2024 നുള്ളിൽ മുഴുവൻ ഗ്രാമീണ ഭവനങ്ങളിലും ശുദ്ധമായ കുടിവെള്ളം പ്രവർത്തനക്ഷമമായ ടാപ്പുകളിലൂടെ എത്തിക്കുക എന്നതാണ് ജൽ ജീവൻ മിഷൻ പദ്ധതിയുടെ ലക്ഷ്യം. ജൽ ജീവൻ മിഷൻ പദ്ധതിയുടെ ബോധവൽക്കരണ  പ്രാചാരണ പരിപാടികൾക്കും സാമൂഹ്യ ശാക്തീകരണത്തിനും പദ്ധതിയുടെ ഗുണഭോക്ത വിഹിത സമാഹാരണത്തിനും ഗ്രാമ പഞ്ചായത്തുകളെ സഹായിക്കുകയാണ് നിർവ്വഹണ സഹായ ഏജൻസികളുടെ ചുമതല.


ജൽ ജീവൻ മിഷൻ പദ്ധതി ശില്പശാലയും നിർവഹണ സഹായ ഏജൻസികളുടെ പ്രവർത്തനോദ്ഘാടനവും കേരള പിറവി ദിനമായ നവംബർ ഒന്നിന് രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.  ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.വി.ഗോവിന്ദൻ മാസ്റ്റർ, ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തും.

Leave a Reply

Your email address will not be published. Required fields are marked *