ചലച്ചിത്ര സംവിധായകൻ കെ.എസ്. സേതുമാധവൻ അന്തരിച്ചു

Share


ഇന്ന് പുലർച്ചെ ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം മുതിർന്ന ചലച്ചിത്ര സംവിധായകൻ കെ.എസ്. സേതുമാധവൻ (KS Sethumadhavan) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. 90 വയസ്സായിരുന്നു. ഇന്ന് പുലർച്ചെ ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം. കമൽഹാസൻ ബാലതാരമായ ‘കണ്ണും കരളും’ ആണ് ആദ്യ ചിത്രം.

ഓടയില്‍ നിന്ന്, അടിമകള്‍, അച്ഛനും ബാപ്പയും, അരനാഴിക നേരം, കരകാണാക്കടല്‍, പണി തീരാത്ത വീട്, ചട്ടക്കാരി, ഓപ്പോള്‍ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. ഒട്ടേറെ തവണ ദേശീയ ചലച്ചിത്ര പുരസ്‌കാരവും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും നേടിയിട്ടുണ്ട്.