ചരിത്രപ്രസിദ്ധമായ ഗുരുവായൂർ ഏകാദശി ഇന്ന്

Share

ചരിത്രപ്രസിദ്ധമായ ഗുരുവായൂർ ഏകാദശി ഇന്ന്.

മുപ്പത് ദിവസമായി നടന്നുവന്ന വിളക്കാഘോഷങ്ങൾക്ക് ഇന്ന് സമാപനമാകും.

കാഴ്ചശീവേലിക്ക് കോട്ടപ്പടി സന്തോഷ് മാരാർ, ഗുരുവായൂർ ശശി മാരാർ എന്നിവരുടെ നേതൃത്വത്തിൽ മേളം അകമ്പടിയാകും.

ഇന്നലെ ദശമി വിളക്ക് നെയ് വിളക്കായി ആഘോഷിച്ചു.

പതിനഞ്ച് ദിനരാത്രങ്ങളായി മേൽപ്പത്തൂർ ആഡിറ്റോറിയത്തിൽ നടന്നുവരുന്ന ചെമ്പൈ സംഗീതോത്സവം ഇന്ന് രാത്രി പത്തോടെ സമാപിക്കും.

ദശമി ദിവസമായ ഇന്നലെ പുലർച്ചെ തുറന്ന ക്ഷേത്ര നട ദ്വാദശി ദിവസമായ നാളെ രാവിലെ ഒമ്പതിനാണ് അടക്കുക.

ദശമി ദിവസമായ ഇന്നലെ രാവിലെ മുതൽ ക്ഷേത്ര നഗരിയിൽ അഭൂതപൂർവമായ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്.

ഏകാദശിവ്രതം നോറ്റെത്തുന്ന ഭക്തർ നാളെ രാവിലെ ദ്വാദശി പണം സമർപ്പിച്ചാണ് മടങ്ങുക.

Leave a Reply

Your email address will not be published. Required fields are marked *