കൊവിഡ് പ്രതിരോധ ബോധവത്ക്കരണ ‌ ഡിജിറ്റൽ വാൻ

Share

കോവിഡ് വാക്സിനേഷൻ , കോവിഡ് പ്രതിരോധ ബോധവത്ക്കരണ യഞ്ജത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഡിജിറ്റൽ വാൻ ബോധവത്ക്കരണ പ്രചരണത്തിൻ്റെ ഫ്ലാഗ് ഓഫ് ഈ വരുന്ന ഞായറഴ്ച ഉച്ചയ്ക്ക് 3 മണിക്ക് എറണാകുളം പ്രസ്സ് ക്ലബ്ബിന് മുൻവശം വച്ച് കേന്ദ്ര പാർലമെൻ്ററികാര്യ, വിദേശകാര്യ സഹമന്ത്രി ശ്രീ.വി.മുരളീധരൻ നിർവ്വഹിക്കും. ഈ മാസം 22 മുതൽ 26 വരെ 5 ദിവസം എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഈ ഡിജിറ്റൽ വാൻ പ്രചരണം നടത്തും.കോവിഡ് വാക്സിനേഷനെ കുറിച്ചും കോവിഡ് പ്രതിരോധ മാർഗ്ഗങ്ങളെ കുറിച്ചുമുള്ള സന്ദേശം ഉൾക്കൊള്ളുന്ന വിവിധ വീഡിയോ ദൃശ്യങ്ങൾ പ്രദർശിപ്പിക്കും.
കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ മന്ത്രാലയത്തിൻ്റെ കീഴിലുള്ള ഫീൽഡ് ഔട്ട് റീച്ച് ബ്യൂറോ എറണാകുളം എറണാകുളം പ്രസ്സ് ക്ലബ്ബിൻ്റെ സഹകരണത്തോടെയാണ് ഈ ഫ്ലാഗ് ഓഫ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്.

റീജിയണൽ ഔട്ട്റീച്ച് ബ്യൂറോ( കേരള-ലക്ഷദ്വീപ് )
കേരളത്തിലെ വിവിധ ജില്ലകളിൽ ഈ വിധത്തിൽ സംഘടിപ്പിക്കുന്ന ഡിജിറ്റൽ ബോധവത്ക്കരണ യജത്തിൻ്റെ ആദ്യ പരിപാടിയാണിത്. വരും ദിവസങ്ങളിൽ കോവിഡ് വ്യാപനം കൂടുതലായി ഇപ്പോൾ കണ്ടു വരുന്ന മലപ്പുറം പോലുള്ള മറ്റു ജില്ലകളിലും ഈ വിധത്തിലുള്ള ഡിജിറ്റൽ വാൻ ബോധവത്ക്കരണം സംഘടിപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *