കൊവിഡ് നിയന്ത്രണങ്ങൾക്കിടയിൽ ആചാര അനുഷ്ഠാനങ്ങൾ പാലിച്ച് ആറന്മുള ഉതൃട്ടാതി ജലമേള

Share

കൊവിഡ് നിയന്ത്രണങ്ങൾക്കിടയിൽ ആചാര അനുഷ്ഠാനങ്ങൾ പാലിച്ച് ആറന്മുള ഉതൃട്ടാതി ജലമേള നടന്നു.

പാർത്ഥസാരഥി ക്ഷേത്രത്തിലെ ഉതൃട്ടാതി വിശേഷാൽ പൂജകൾക്ക് ശേഷം നടന്ന ജലഘോഷയാത്രയിൽ 52 പള്ളിയോട ക്കരകളെ പ്രതിനിധികരിച്ച് മൂന്ന് പള്ളിയോടങ്ങളാണ് പങ്കെടുത്തത്

ആടയാഭരണങ്ങളണിഞ്ഞ് വഞ്ചിപ്പാട്ട് പാടി ക്ഷേത്രക്കടവിലെത്തിയ കീഴ് വൻമഴി, മാരാമൺ , കോഴഞ്ചേരി പള്ളിയോടങ്ങളെ കരക്കാർ വെറ്റിലയും പുകയിലയും നല്കി സ്വീകരിച്ച ശേഷം ക്ഷേത്രത്തിൽ നിന്നുള്ള പൂമാലയും പ്രസാദവും നല്കി.
തുടർന്ന് ജലഘോഷയായി ക്ഷേത്രക്കടവിലെത്തിയ പള്ളിയോടങ്ങൾ സത്രക്കടവിൽ ചവുട്ടിത്തിരിഞ്ഞ് ക്ഷേത്രക്കടവിലെത്തി പാർഥസാരഥിയെ വണങ്ങി കരകളിലേക്ക് മടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *