കേരള പൊലീസ് ഇതറിഞ്ഞാരുന്നോ?

Share

ജയ്പൂര്‍: പൊലീസാണെന്നു കരുതി നിയമം ബാധകമല്ലെന്ന മട്ടില്‍ വിലസിയാല്‍ ഇനി വിവരമറിയും. രാജസ്ഥാനില്‍ ഗതാഗതനിയമങ്ങള്‍ അനുസരിക്കാത്ത പൊലീസുകാര്‍ക്ക് ഇരട്ടിത്തുക പിഴ ചുമത്താനും വകുപ്പുതല നടപടി സ്വീകരിക്കാനും അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍ (ഗതാഗതം) വി.കെ.സിംഗ് നിര്‍ദേശിച്ചു.
കാറില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്തതും ഇരുചക്രവാഹനങ്ങളില്‍ ഹെല്‍മറ്റ് ധരിക്കാത്തതുമെല്ലാം കുറ്റങ്ങളുടെ പരിധിയില്‍ വരുമെന്ന് ഉത്തരവില്‍ പ്രത്യേകം പറഞ്ഞിട്ടുണ്ട്. നമ്മുടെ മന്ത്രിമാരും പൊലീസ് ഉന്നതരുമൊക്കെ ഇത് അറിഞ്ഞോ ആവോ.