കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ ഇന്ന് തിരുവനന്തപുരത്ത് എത്തും

Share


തിരുവനന്തപുരം: കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ , രാസവസ്തു രാസവളം വകുപ്പ് മന്ത്രി ശ്രീ മൻസുഖ് മാണ്ഡവ്യ ഇന്ന് (2021 ഓഗസ്റ്റ് 16) ഒരു ദിവസത്തെ സന്ദർശനത്തിനായി തിരുവനന്തപുരത്ത്എത്തും. സംസ്ഥാനത്തെ കോവിഡ് സ്ഥിതിഗതികൾ സംബന്ധിച്ച് മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ, ആരോഗ്യ മന്ത്രി ശ്രീമതി വീണ ജോർജ് , കേന്ദ്ര ,സംസ്ഥാന ഗവണ്മെന്റ് ഉദ്യോഗസ്ഥർ എന്നിവരുമായി അദ്ദേഹം ഉച്ചയ്ക്ക് ചർച്ച നടത്തും.

. തുടർന്ന് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻലൈഫ് കെയർ ലിമിറ്റഡ് ഓഫീസ് സന്ദർശിക്കുന്ന ശ്രീ. മാണ്ഡവ്യ, എച്എൽഎല്ലിന്റെ – ന്റെ പ്രവർത്തനം സംബന്ധിച്ച അവലോകന യോഗത്തിലും പങ്കെടുക്കും. കേന്ദ്ര മന്ത്രി തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജും സന്ദർശിച്ച ശേഷം രാത്രിയോടെ മടങ്ങി പോകും.

Leave a Reply

Your email address will not be published. Required fields are marked *