കെ.എസ്.ഇ.ബി സമരം : ബി. ഹരികുമാറിന്റെ സസ്‌പെൻഷൻ പിൻവലിച്ചു

Share

കെ.എസ്.ഇ.ബി ഓഫിസേഴ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ബി. ഹരികുമാറിന്റെ സസ്‌പെൻഷൻ പിൻവലിച്ചു. സ്ഥലം മാറ്റത്തോടെയാണ് സസ്‌പെൻഷൻ പിൻവലിച്ചത്. പാലക്കാട് ആന്റി പവർ തെഫ്റ്റ് സ്‌ക്വാഡിൽ ബി. ഹരികുമാറിനെ നിയമിച്ചു.

സസ്‌പെന്റ് ചെയ്ത ജാസ്മിൻ ബാനുവിനെയും എംജി സുരേഷ്‌കുമാറിനെയും കഴിഞ്ഞദിവസം സർവീസിൽ തിരിച്ചെടുത്തിരുന്നു.
സർവീസ് ചട്ട ലംഘനം നടത്തിയെന്നാരോപിച്ചായിരുന്നു എം ജി സുരേഷ് കുമാറിനെ സസ്‌പെൻഡ് ചെയ്തിരുന്നത്. സുരേഷ് കുമാറിനെ സ്ഥലം മാറ്റിയ നടപടിയിൽ കെഎസ്ഇബി ഓഫിസേഴ്‌സ് അസോസിയേഷൻ കടുത്ത അതൃപ്തിയിലാണ്. എംജി സുരേഷ് കുമാറിന്റെ സ്ഥലംമാറ്റം അംഗീകരിക്കില്ലെന്നും സമരം തുടരുമെന്നും കെഎസ്ഇബി ഓഫിസേഴ്‌സ് അസോസിയേഷൻ വ്യക്തമാക്കിയിരുന്നു. പിന്നാലെ കെഎസ്ഇബി ഓഫിസേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എം ജി സുരേഷ് കുമാറിന്റെ സസ്‌പെൻഷൻ പിൻവലിച്ചു. സ്ഥലംമാറ്റത്തോടെയായിരുന്നു നടപടി. പെരിന്തൽമണ്ണയിലേക്കാണ് സുരേഷ് കുമാറിനെ സ്ഥലം മാറ്റിയിരിക്കുന്നത്.