കുട്ടിയമ്മയായി ജീവിക്കാൻ കാരണം ഇന്ദ്രൻസാണ്; മഞ്ജു പിള്ള

Share

മലയാളികൾക്ക് ഓണസമ്മാനമായി കിട്ടിയ ചിത്രമാണ് ഹോം. മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട താരങ്ങൾ അണിനിരന്ന ചിത്രമാണ് ഹോം. മഞ്ജു പിള്ള , ഇന്ദ്രൻസ് എന്നിവരാണ് കുട്ടിയമ്മയും ഒലിവർ ട്വിസ്റ്റുമായി എത്തിയത്. കുറെ കാലങ്ങൾ ആയി മഞ്ജു പിള്ള അഭിനയ ലോകത്തിൽ ഉണ്ടെങ്കിൽ കൂടിയും ഇത്രയും കാലം മഞ്ജുവിനെ മലയാളികൾ കൺനിറയെ കണ്ടത് തട്ടീം മുട്ടീം പരമ്പരയിലെ മോഹനവല്ലിയായി ആയിരുന്നു.കളിയും ചിരിയുമായി പ്രേക്ഷക മനസുകളിൽ ചേക്കേറിയിരുന്നു മോഹനവല്ലി. റോജിൻ തോമസ് സംവിധാനം ചെയ്ത ഹോം എന്ന ചിത്രത്തിൽ ഇന്ദ്രൻസിന്റെ ഭാര്യ കുട്ടിയമ്മയുടെ വേഷത്തിൽ ആണ് മഞ്ജു പിള്ള എത്തിയത്.തനിക്ക് ഏറ്റവും ഇഷ്ടമുള്ള നടൻ ആണ് ഇദ്രൻസ്. അഭിനയം കൊണ്ടും അതോടൊപ്പം വ്യക്തിത്വം കൊണ്ടും എന്നും തന്നെ അതിശയിപ്പിച്ചിട്ടുള്ള ആൾ കൂടിയാണ് ഇന്ദ്രൻസ് എന്ന് മഞ്ജു പറയുന്നു.ഇന്ദ്രൻസിനൊപ്പം അഭിനയിച്ചതുകൊണ്ട് ആണ് തനിക്ക് കുട്ടിയമ്മയായി ജീവിക്കാൻ കഴിഞ്ഞതെന്ന് മഞ്ജു പിള്ള പറയുന്നു. അത്രയേറെ കോൺഫോർട്ട് ആയ അന്തരീക്ഷമാണ് ഇൻന്ദ്രസിനൊപ്പം അഭിനയിക്കുമ്പോൾ ഉള്ളത്.മഞ്ജുവുമായി മാനസികമായി അത്രയേറെ അടുപ്പമുള്ളത് കൊണ്ട് അഭിനയിക്കുമ്പോൾ തങ്ങൾക്കിടയിൽ നല്ലൊരു കെമിസ്ട്രി ഉണ്ടായി എന്നും ഇന്ദ്രൻസ് പറയുന്നു. മലയാളത്തിന് അടുത്ത കാലത്തിൽ ലഭിച്ച ഫീൽ ഗുഡ് മൂവി ആയിരുന്നു ഹോം.
കുറച്ചു കാലങ്ങൾ ആയി ഇന്ദ്രൻസ് മികച്ച വേഷങ്ങൾ കൊണ്ട് മലയാളികളെ അതിശയിപ്പിക്കുമ്പോൾ മഞ്ജു പിള്ളയുടെ കരിയറിലെ ഏറ്റവും മികച്ച വേഷമായി മാറിക്കഴിഞ്ഞു കുട്ടിയമ്മ.

Leave a Reply

Your email address will not be published. Required fields are marked *