കാബൂളില്‍ കുടുങ്ങിയ മലയാളി കന്യാസ്ത്രീയെ താജിക്കിസ്ഥാനില്‍ എത്തിച്ചു, പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലേക്കെത്തിക്കും

Share

ഡല്‍ഹി: താലിബാന്‍ പിടിച്ചടക്കിയ അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയ കാസര്‍​ഗോഡ് സ്വദേശിയായ കന്യാസ്ത്രീയെ അയല്‍ രാജ്യമായ താജിക്കിസ്ഥാനില്‍ എത്തിച്ചു. തെരേസ ക്രസ്റ്റ എന്ന കന്യാസ്ത്രീയെയാണ് താജിക്കിസ്ഥാനില്‍ എത്തിച്ചത്. അമേരിക്കന്‍ വിമാനത്തിലാണ് ഇവരെ എത്തിച്ചത്. രാവിലെ കാബൂള്‍ വിമാനത്താവളത്തില്‍ എത്തിയ തെരേസ ക്രസ്റ്റ അടങ്ങുന്ന എട്ടംഗ സംഘം അമേരിക്കന്‍ വിമാനത്തില്‍ താജിക്കിസ്ഥാനിലേക്ക് പോവുകയായിരുന്നു.ഇവര്‍ താജിക്കിസ്ഥാനില്‍ സുരക്ഷിതരായി എത്തിയതായി കന്യാസ്ത്രീയുടെ കുടുംബാംഗങ്ങള്‍ക്കും വിവരം ലഭിച്ചിട്ടുണ്ട്. താജിക്കിസ്ഥാനില്‍ നിന്നും പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലേക്ക് എത്തിക്കും. ഇറ്റാലിയന്‍ സ്‌കൂളിലെ അദ്ധ്യാപിക ആയിരുന്നു സിസ്റ്റര്‍ തെരേസ ക്രസ്റ്റ.