കര്‍ഷക, വനം വിഷയങ്ങള്‍: മന്ത്രി എ. കെ ശശീന്ദ്രന്‍ കളക്ടറേറ്റില്‍ ഇന്ന് ചര്‍ച്ച നടത്തും

Share

ഇടുക്കി ജില്ലയിലെ വനാതിര്‍ത്തിയുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ നേരിടുന്ന വന്യമൃഗശല്യം, പട്ടയം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്റെ സാന്നിധ്യത്തില്‍ ഇന്ന് കളക്ടറേറ്റില്‍ യോഗം ചേരും. രാവിലെ 10.30 ന് കര്‍ഷക പ്രതിനിധികളുമായി മന്ത്രി സംസാരിക്കും. 11.30 ന് ജില്ലയിലെ ജനപ്രതിനിധികള്‍, വനം, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗം ചേരും.