ഏരിയ സെക്രട്ടറി സ്വന്തം നഗ്ന ചിത്രം പരസ്യമാക്കി

Share

കണ്ണൂര്‍: സ്വന്തം നഗ്നചിത്രം വാട്സ് ആപ് ഗ്രൂപ്പിലിട്ടതിനെ തുടര്‍ന്ന് കണ്ണൂരിലെ സിപിഎം നേതാവിനെതിരെ പാര്‍ട്ടി നടപടി. സിപിഎം പയ്യന്നൂര്‍ ഏരിയ സെക്രട്ടറി കെ.പി. മധുവിനെതിരെയാണ് പാര്‍ട്ടി നടപടിയെടുത്തത്. ഇദ്ദേഹത്തെ മുഴുവന്‍ പാര്‍ട്ടി പദവികളില്‍ നിന്നും നീക്കി. പാര്‍ട്ടി അണികളുള്ള വാട്ട്സാപ്പ് ഗ്രൂപ്പിലേക്ക് ഈ കഴിഞ്ഞ ദിവസമാണ് മധു സ്വന്തം നഗ്ന ചിത്രം അയച്ചത്.

പോസ്റ്റ് ചെയ്തതിന് പിന്നാലെ നേതാവ് ചിത്രം ഡിലീറ്റ്‌ ചെയ്യാന്‍ ശ്രമിച്ചങ്കിലും അവിടെയും അബദ്ധം പറ്റി. ‘ഡിലീറ്റ് ഫോര്‍ എവരിവണ്‍’ എന്ന ഓപ്ഷന് പകരം ‘ഡിലേറ്റ് ഫോര്‍ മി’ എന്നതിലാണ് അദ്ദേഹം ക്ളിക് ചെയ്തത്. ഇതോടെ സ്വന്തം ഫോണില്‍ നിന്ന് മാത്രം ചിത്രം ഡിലീറ്റ്‌ ആയി. പണി പാളിയെന്ന് ബോധ്യമായതോടെ മധു ഗ്രൂപ്പില്‍ നിന്ന് സ്വയം ഒഴിഞ്ഞു പോയി .

ചിത്രം വ്യാപകമായി ഷെയര്‍ ചെയ്തതോടെ വിവാദമാവുകയും ചെയ്തു. നഗ്‌നചിത്രം നാട്ടു ഗ്രാമം മുത്തത്തി എന്ന വാട്‌സ് ആപ്പ് ഗ്രൂപ്പിലാണ് സിപിഎം എരിയാ സെക്രട്ടറിയുടെ നമ്പറില്‍ നിന്നും സ്വന്തം നഗ്‌നചിത്രം വന്നത്. സിപിഎം ജില്ലാ സെക്രട്ടേറിയറ്റിന്‍റെതാണ് തീരുമാനം. വി. കുഞ്ഞികൃഷ്ണനെ പുതിയ ഏരിയ സെക്രട്ടറിയായി തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *