ഇന്ന് ശ്രീനാരായണ ഗുരുദേവൻ്റെ 167മത് ജയന്തി

Share

ഇന്ന് ശ്രീനാരായണ ഗുരുദേവൻ്റെ 167മത് ജയന്തി, കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ശിവഗിരി ഉൾപ്പെടെ ശ്രീനാരായണ ഗുരു മഠങ്ങളിലും എസ്എൻഡിപി ശാഖാ മന്ദിരങ്ങളിലും സമുചിതമായി ആഘോഷിക്കുന്നു .

ശിവഗിരി മഠത്തിൽ രാവിലെ പ്രഭാത പൂജകൾക്ക് ശേഷം ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡൻ്റ് സ്വാമി വിശുദ്ധാന നന്ദ സ്വാമി ധർമ്മ പതാക ഉയർത്തി തുടർന്ന് വൈദിക മഠത്തിൽ ഇന്ന് മുതൽ സമാധി ദിനം വരെ നടക്കുന്ന ജപയജ്ഞത്തിൻ്റെ ഉത്ഘാടന കർമ്മവും സ്വാമി നിർവ്വഹിച്ചു .

ശിവഗിരിമഠത്തിൽ സന്ന്യാസി ശ്രേഷ്ഠ രുടെ കാർമികത്വത്തിൽ നടക്കുന്ന പ്രത്യക പൂജകൾക്ക് പുറമെ ഉച്ചക്ക് ശേഷം പ്രതീകാത്മകമായി ഗുരു സഞ്ചരിച്ചിരുന്ന റിക്ഷയും വഹിച്ചുള്ള ഘോഷയാത്ര ശിവഗിരി മഠത്തിനെ വലംവച്ച് നടത്തും.

Leave a Reply

Your email address will not be published.