ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിൽ നിർണായക പങ്ക് വഹിച്ച വി എസ് അച്യുതാനന്ദന്റേ ജന്മദിനമാണ് ഇന്ന്

Share

ബംഗാളിലെ മിമേൻസിംഗ് ജില്ലയിൽ 1914 ഒക്ടോബർ 20 നാണ് ഭൂപേഷ് ഗുപ്ത ജനിച്ചത്.

നന്നേ ചെറുപ്പത്തിൽ തന്നെ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിൽ ആകൃഷ്ടനായ അദ്ദേഹം നിരവധി വർഷം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

പിന്നീട് ലണ്ടനിൽ പോയ അദ്ദേഹം ക്ലെൻസ്റ്റൻ ഗ്രൂപ് ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്താനത്തിന്റെ ഭാഗമായി.

പൂർണ സ്വരാജ് എന്ന ആവശ്യവുമായി ലണ്ടനിൽ ഇന്ത്യൻ ലീഗിന്റെ നേതൃത്വത്തിലുള്ള പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയതിലൂടെ ജയിൽ ശിക്ഷ അനുഭവിച്ചു.

ഫിറോസ് ഗാന്ധി , ഇന്ദിര നെഹ്റു എന്നിവരുമായി അടുത്ത സൌഹൃദം പുലർത്തിയിരുന്ന ഭൂപേഷ് ഗുപ്ത യുദ്ധസമയത്ത് ഇന്ത്യയിൽ മടങ്ങിയെത്തുകയും പി സി ജോഷിക്കൊപ്പം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഭാഗമാകുകയും ചെയ്തു.

1941 ൽ ബംഗാളിൽ നിരവധി പ്രക്ഷോഭങ്ങളിൽ പങ്കാളിയായ ഭൂപേഷ് ഗുപ്തയെ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മുന്നണി പോരാളികളിൽ ഒരാളായാണ് കണക്കാക്കുന്നത്.

1964 ൽ കമ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ സി പി ഐയ്കൊപ്പമായിരുന്നു അദ്ദേഹം നിലകൊണ്ടത്.

1952 മുതൽ 5 തവണ ബംഗാളിൽ നിന്ന് രാജ്യസഭാംഗമായി പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം 1981 ഓഗസ്റ്റ് 6 ന് മോസ്കോയിൽ വച്ച് മരണമടഞ്ഞു.

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും തല മുതിർന്ന നേതാവാണ് വേലിക്കകത്ത് ശങ്കരൻ അച്യൂതാനന്ദൻ എന്ന വി എസ് അച്യുതാനന്ദൻ.

1923 ഒക്ടോബർ 20 ന് ആലപ്പുഴയിലാണ് അച്യുതാനന്ദൻ ജനിച്ചത്.

ഏഴാം ക്ലാസിൽ പഠനം അവസാനിപ്പിച്ച് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനൊപ്പം ചേർന്ന് സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായ വ്യക്തിയാണ് അദ്ദേഹം.

ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ കുട്ടനാട്ടിലെ കർഷകരെ സംഘടിപ്പിച്ച് പ്രക്ഷോഭ രംഗത്തിറങ്ങുമ്പോൾ വി എസിന് പ്രായം 16 മാത്രമായിരുന്നു.

കയർ ഫാക്ടറി തൊഴിലാളികളെ സംഘടിപ്പിക്കുന്നതിനും വി എസ് നിർണായക പങ്ക് വഹിച്ചു.

തിരുവിതാംകൂർ ദിവാനായിരുന്ന സി പി രാമസ്വാമി അയ്യരുടെ നയങ്ങൾക്കെതിരെ നടന്ന പുന്നപ്ര വയലാർ സമരത്തിലും മുന്നണി പോരാളിയായിരുന്നു അദ്ദേഹം.

1946 ൽ അറസ്റ്റിലായ അദ്ദേഹം ക്രൂരമായ ജയിൽ മർദ്ദനത്തിന് വിധേയനായി.

അഞ്ചര വർഷം ജയിലിലും നാല് വർഷം ഒളിവിലും കഴിഞ്ഞായിരുന്നു വി എസിന്റെ രാഷ്ട്രീയ പ്രവർത്തനം.

ഏഴ് തവണ കേരള നിയമസഭാംഗമായും കേരളത്തിന്റെ മുഖ്യമന്ത്രിയായും പ്രവർത്തിച്ചിട്ടുള്ള അദ്ദേഹത്തിന് ഇന്ന് 98 വയസ് തികയുകയാണ്.