അമൃത ടീവീ ഡെപ്യൂട്ടി ന്യൂസ്‌ എഡിറ്റർ സന്തോഷ്‌ ബാലകൃഷ്ണൻ അന്തരിച്ചു

Share

അമൃത ടീവീ ഡെപ്യൂട്ടി ന്യൂസ്‌ എഡിറ്റർ സന്തോഷ്‌ ബാലകൃഷ്ണൻ (46)അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് പുലർച്ചെ തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം.സൂര്യ ടീവീയിലൂടെ ദൃശ്യ മാധ്യമ രംഗത്ത് എത്തിയ സന്തോഷ്‌ അഞ്ചു വർഷം മുമ്പ്പാണ് അമൃത ടീവീ വാർത്താ വിഭാഗത്തിൽ എത്തിയത്.

കൊച്ചി കിഴക്കമ്പലം ഞാറല്ലൂർ പ്രതിഭയിൽ ബാലകൃഷ്ണൻ നായർ വത്സല ദമ്പതികളുടെ മകനാണ്. സുധീഷ് ഏക സഹോദരനും. കൊച്ചിയിലെ സ്വകാര്യ മെഡിക്കൽ കമ്പനി ഉദ്യോഗസ്ഥസജിതയാണ് ഭാര്യ.9ആം ക്ലാസ് വിദ്യാർഥി ഹരികൃഷ്ണൻ, നാലാം ക്ലാസ്സ്‌ വിദ്യാർഥിനി പാർവതി എന്നിവർ മക്കളും.

സംസ്കാരം ഇന്ന് ഉച്ചക്ക് ശേഷം വീട്ടുവളപ്പിൽ. നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി എന്നിവർ അനുശോചനം രേഖപ്പെടുത്തി..

Leave a Reply

Your email address will not be published. Required fields are marked *