അതിശക്തമായ മഴയ്ക്കു സാധ്യത; ജാഗ്രതാ നിർദേശം

Share

ജില്ലയിൽ വരും മണിക്കൂറുകളിൽ അതിശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് (25 ജൂലൈ) ജില്ലയിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴക്കെടുതി നേരിടാൻ ജില്ലയിലെ ദുരന്ത നിവാരണ സംവിധാനം പൂർണ സജ്ജമാണെന്നു കളക്ടടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു.

മഴ ശക്തമാകുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. അപകടസാധ്യത ശ്രദ്ധയിൽപ്പെട്ടാൽ അധികൃതരെ അറിയിക്കണം. അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവർ സുരക്ഷയെക്കരുതി മാറി താമസിക്കാൻ തയാറാകണം.

ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ട സാഹചര്യമുണ്ടാൽ അധികൃതരോടു സഹകരിക്കണം. ദുരിതാശ്വാസ ക്യാംപുകളിലേക്കു മാറേണ്ട സാഹചര്യത്തിൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും കളക്ടർ അഭ്യർഥിച്ചു.